മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ ഒഴിവാക്കണം; കൂടുതൽ പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ടീമിനെ വിന്യസിക്കും

വർധിച്ചു വരുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിച്ചു. കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ഇന്റലിജൻസ് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂർ മുൻപ് സുരക്ഷാ നിയന്ത്രണത്തിലാക്കും.

മുഖ്യമന്ത്രിക്കു നിലവിൽ സെഡ് പ്ലസ് സുരക്ഷയാണുള്ളത്. സായുധ ബറ്റാലിയനുകളിൽനിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധനകളുമുണ്ടാകും. പൈലറ്റ്, എസ്കോർട്ട് ക്രമീകരണങ്ങൾ മന്ത്രിമാർക്കും ഏർപ്പെടുത്തി.

അതേസമയം കോണ്‍ഗ്രസിന്റെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാനുളള ശ്രമങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് കെ.സുധാകരന് നോട്ടീസ് നല്‍കി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ ശക്തമായ നടപടിയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

key word: Kerala CM Pinarayi Vijayan’s security tightened

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7