തിരുവനന്തപുരം: ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
പൂര്‍ണമായുള്ള അടച്ചിടലിനോട് സര്‍ക്കാരിനു യോജിപ്പില്ല. പ്രാദേശിക അടിസ്ഥാനത്തില്‍ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചന. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും തീരുമാനമായി.
ഇന്നലെ 13,383 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള 414 വാര്‍ഡുകളാണുള്ളത്. ഇവിടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.