വിവാഹ മോചനം നേടിയത് 2014ല്‍, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രിയ രാമനും രഞ്ജിത്തും

സിനിമ ലോകത്ത് വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരമാണ്. എന്നാല്‍ വിവാഹ മോചനം നേടിയ താരങ്ങള്‍ വീണ്ടും ഒരുമിച്ച് ജീവിക്കുന്നത് വളരെ അപൂര്‍വമായ കാഴ്ചയാണ്. ഇത്തരത്തില്‍ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത് നടന്‍ രഞ്ജിത്തും നടി പ്രിയ രാമനുമാണ്. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമത്തില്‍ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് വാര്‍ത്തയ്ക്ക് ആധാരം.

ഇരുവരും 2014ല്‍ ആണ് വിവാഹ മോചനം നേടുന്നത്. പിന്നീട് രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഇവർ വിവാഹമോചനം നേടി.

അതിനുശേഷം ഏഴ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്.

‘ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’. പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7