സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇന്ന് മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. വാക്‌സിനേഷൻ ഊർജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും.
എല്ലാ പോളിങ് ഏജന്റുമാർക്കും പരിശോധന നടത്തണമെന്നും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7