മുംബൈ: കോവിഡ് വ്യാപനം തുടരുന്നതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ശമിക്കാത്ത സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്ട്രയും.
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന നടപടി. വിമാനത്തിലോ ട്രെയിനിലോ വരുന്നവര്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാഫലം നല്‍കണം. അല്ലാത്തപക്ഷം അവരെ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും പരിശോധനയ്ക്ക് വിധേയമാക്കും.
വിമാനത്താവളത്തിലെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് സ്വന്തം കൈയിലെ കാശ് ചെലവിടണം. റെയില്‍വേ സ്റ്റേഷനുകളില്‍ ആന്റി ബോഡി ടെസ്റ്റാണ് നടത്തുക. നേരത്തെ ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മഹാരാഷ്ട്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.