ഇന്നത്തെ പ്രധാന അറിയിപ്പുകൾ…

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന
തീയതി ദീര്‍ഘിപ്പിച്ചു

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനായി ജനുവരി 31 വരെ സമയം ദീര്‍ഘിപ്പിച്ചു. പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍, യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിക്കണം. അപേക്ഷാ ഫോറവും വശദ വിവരങ്ങളും ജില്ലാ ഓഫീസില്‍ നിന്നും, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.kmtwwfb.org പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

പരമ്പരാഗത തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരില്‍ അന്ത്യോദയ അന്നയോജന (എ.എ.വൈ), മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ് ഉടമകളും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും (നെയ്ത്, മണ്‍പാത്ര നിര്‍മാണം, ബാര്‍ബര്‍, കള്ള്‌ചെത്ത്, കരകൌശലം, കൊല്ലപ്പണി, മരാശാരി, കല്‍പ്പണി, സ്വര്‍ണപ്പണി, ചെരിപ്പ് നിര്‍മാണം) ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധന സഹായം അനുവദിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫാറവും, അനുബന്ധ രേഖകളും ജനുവരി 30 തീയതിയ്ക്കകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വനിതാ ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ്

കൊച്ചി: കേരള ഹോംഗാര്‍ഡ്‌സ് ജില്ലയിലെ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 30-ന് മുമ്പായി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സ്‌സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസിനുമിടയില്‍ പ്രായമുളള 10-ാം ക്ലാസ് പാസായിട്ടുളള വനിതകള്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുളളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 765 രൂപ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുളള ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0484-2207710, 9497920154.

മഹാരാജാസ് കോളേജില്‍ എം.എസ്.സി ജിയോളജി ഒരു ഒഴിവ്

കൊച്ചി: 2020-21 അധ്യയന വര്‍ഷത്തിലേക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ പുതിയതായി അനുവദിച്ച എം.എസ്.സി ജിയോളജി കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു ഒഴിവ് ഉണ്ട്. താത്പര്യമുളള വിദ്യാര്‍ഥികള്‍ ജനുവരി 11-ന് മുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

വയര്‍മെന്‍ എഴുത്തു പരീക്ഷ 9-ന്

കൊച്ചി: 2020 ലെ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് വയര്‍മാന്‍ എഴുത്തു പരീക്ഷ ജനുവരി ഒന്നിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളമശേരി സോഷ്യല്‍ ചര്‍ച്ചിനു സമീപമുളള ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ആന്റ് എച്ച്.എസ്.എസ്-ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. അതുപ്രകാരം കോവിഡ് 19 പോസിറ്റീവ് ആയിട്ടുളളവര്‍ ക്വാറന്റയിന്‍/കണ്ടെയ്ന്‍മെന്റ് സോണ്‍/ഹോട്ട്‌സ്‌പോട്ട് എന്നിവിടങ്ങളില്‍ നിന്നുളള പരീക്ഷ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുവാദം വാങ്ങി മാത്രമേ പങ്കെടുക്കാവൂ. പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ അന്നേ ദിവസം രാവിലെ ഒമ്പതിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7