മെൽബണ: അഡ്ലെയ്ഡിലെ ടെസ്റ്റ് തോല്‍വിക്കു മെൽബണിൽ മറുപടി കൊടുത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തുവിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ഇന്ത്യ മറികടന്നത്.
മായങ്ക് അഗർവാൾ (അഞ്ച്), ചേതേശ്വർ പൂജാര (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണുനഷ്ടമായത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയും (40 പന്തില്‍ 27), ശുഭ്മാൻ ഗില്ലും (36 പന്തിൽ 35) മുന്നിൽനിന്ന് ജയിച്ചതോടെ നാലാം ദിവസം തന്നെ ജയം ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റൻ രഹാനെയാണ് കളിയിലെ താരം.