ഡയ്മണ്ട് കമ്മൽ കാണാനില്ല: ആരാധകരുടെ സഹായം തേടി ജൂഹി ചൗള

കഴിഞ്ഞ പതിനഞ്ച് വർഷമായി അണിയാറുള്ള ഡയ്മണ്ട് കമ്മൽ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ജൂഹി ചൗള. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കമ്മൽ നഷ്ടപ്പെട്ടത്. ആഭരണം തിരികെ ലഭിക്കാൻ ആരാധകരുടെ സഹായവും തേടിയിരിക്കുകയാണ് താരം. ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെ ഒരു ട്വീറ്റും നടി പങ്കുവച്ചു.

‘ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ’

കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താൻ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7