തിരുവനന്തപുരം: കോവിഡ് വ്യാപനം വീണ്ടും ഉയരുന്നതായി കണക്കുകൾ. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 204 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് ഉയരുന്നത് വെല്ലുവിളിയാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം കൊവിഡ് കേസുകൾ കൂടുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.
നവംബർ 30ലെ പ്രതിവാര റിപ്പോർട്ട് പ്രകാരം 174 മരണമുണ്ടായിരുന്നത്. പിന്നീടത് 187 ആയി ഉയർന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇത് വീണ്ടുമുയർന്ന് 204 ആയി.
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സർക്കാർ ദൗത്യസേന രൂപീകരിച്ചിരിക്കുകയാണ്.