മൂന്നു വർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ്: മോദി

ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 (ഐഎംസി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുവർഷത്തിനുള്ളിൽ ഹൈ സ്പീഡ് ഫൈബർ ഒപ്റ്റിക് ഡേറ്റ കണക്ടിവിറ്റി നടപ്പാക്കും. ഇന്ത്യയിൽ മൊബൈൽ നിരക്കുകൾ വളരെ കുറവാണ്. 5ജി സേവനം ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

മൊബൈൽ ഉപകരണങ്ങളുടെ നിർമാണ കേന്ദ്രമായി ഇന്ത്യ മാറണം. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് അടിക്കടി മൊബൈൽ ഉപകരണങ്ങൾ മാറ്റുന്ന സംസ്കാരമാണ് നമ്മുടേത്. ഇലക്ട്രോണിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു നൂതനമായ മാർഗം അവലംബിക്കണം. മേഖലയിൽ വിദേശ–സ്വദേശ നിക്ഷേപം ആകർഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടെലി കമ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (സിഒഎഐ) ചേർന്നാണ് ഐഎംസി 2020 സംഘടിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7