തൃശൂർ ജില്ലയിൽ 1114 പേർക്ക് കൂടി കോവിഡ്; 936 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച 1114 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 43,117 ആണ്. 32,879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.  
ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 1095 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 60 പുരുഷൻമാരും  59 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ: 1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ –  266
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -73
3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 14
4. കില ബ്ലോക്ക് 1,    മുളങ്കുന്നത്തുകാവ് തൃശൂർ-49
5. കില ബ്ലോക്ക് 2,   മുളങ്കുന്നത്തുകാവ് തൃശൂർ- 52
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-176
7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-122
8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-221
9. സി.എഫ്.എൽ.ടി.സി കൊരട്ടി – 45
10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-314
11. സി.എഫ്.എൽ.ടി.സി, നാട്ടിക -468
12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-114
13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-114
14. ജനറൽ ആശുപത്രി തൃശൂർ-28
15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -32
16. ചാവക്കാട് താലൂക്ക് ആശുപത്രി -0
17. ചാലക്കുടി താലൂക്ക് ആശുപത്രി -08
18. കുന്നംകുളം താലൂക്ക് ആശുപത്രി -25
19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -17
20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
21. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-65
22. അമല ആശുപത്രി-61
23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -67
24. മദർ ആശുപത്രി -20
25. തൃശൂർ കോ ഓപറേറ്റീവ് ആശുപത്രി -08
26. എലൈറ്റ്  ഹോസ്പിറ്റൽ തൃശൂർ -04
27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -08
28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 02
29. രാജാ ആശുപത്രി ചാവക്കാട് – 08
30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 12
31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -12
32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 12
33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
34. സെന്റ് ആന്റണിസ് പഴുവിൽ – 07
35. അൻസാർ ഹോസ്പിറ്റൽ  പെരുമ്പിലാവ്- 01
36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 01
37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-13
38. ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് – 00
6332 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ബുധനാഴ്ച 852 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 244 പേർ ആശുപത്രിയിലും 608 പേർ വീടുകളിലുമാണ്. ബുധനാഴ്ച മൊത്തം 8072 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6488 പേർക്ക് ആന്റിജൻ പരിശോധനയും 1337 പേർക്ക് ആർടി-പിസിആർ പരിശോധനയും 247 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,21,281 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ബുധനാഴ്ച്ച 458 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 99,694 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 360 പേരെ ആകെ സ്‌ക്രീനിംഗ്  ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51