പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

1) ഡല്‍ഹിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിനി (7)
2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശിനി (22)
3) രാജസ്ഥാനില്‍ നിന്നും എത്തിയ കീരുകുഴി സ്വദേശിനി (24)
4) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (31)
5) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (20)
6) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (30)
7) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കടയ്ക്കാട് സ്വദേശി (35)

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

8) പറക്കോട് സ്വദേശി (69). സമ്പര്‍ക്കം
9) പറക്കോട് സ്വദേശി (24). സമ്പര്‍ക്കം
10) അയിരൂര്‍ സ്വദേശിനി (19). സമ്പര്‍ക്കം
11) വെളളിയറ സ്വദേശി (16). സമ്പര്‍ക്കം
12) പുതുമല സ്വദേശി (18). സമ്പര്‍ക്കം
13) കടമ്പനാട് നോര്‍ത്ത് സ്വദേശി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
14) മണ്ണടി സ്വദേശി (21). സമ്പര്‍ക്കം
15) മണ്ണടി സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
16) കൂടല്‍ സ്വദേശി (19). സമ്പര്‍ക്കം
17) പുല്ലാട് സ്വദേശി (38). സമ്പര്‍ക്കം
18) കുമ്പനാട് സ്വദേശി (35). സമ്പര്‍ക്കം
19) കല്ലേലി സ്വദേശി (53). സമ്പര്‍ക്കം
20) കോന്നി സ്വദേശി (40). സമ്പര്‍ക്കം
21) പാടിമണ്‍ സ്വദേശിനി (38). സമ്പര്‍ക്കം
22) തുമ്പമണ്‍ സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
23) കടയ്ക്കാട് സ്വദേശി (43). സമ്പര്‍ക്കം
24) സീതത്തോട് സ്വദേശിനി (36). സമ്പര്‍ക്കം
25) സീതത്തോട് സ്വദേശിനി (62). സമ്പര്‍ക്കം
26) സീതത്തോട് സ്വദേശിനി (20). സമ്പര്‍ക്കം
27) സീതത്തോട് സ്വദേശി (45). സമ്പര്‍ക്കം
28) സീതത്തോട് സ്വദേശിനി (41). സമ്പര്‍ക്കം
29) മുത്തൂര്‍ സ്വദേശിനി (93). സമ്പര്‍ക്കം
30) തിരുമൂലപുരം സ്വദേശിനി (43). സമ്പര്‍ക്കം
31) പുല്ലാട് സ്വദേശി (65). സമ്പര്‍ക്കം
32) രാമന്‍ചിറ സ്വദേശി (16). സമ്പര്‍ക്കം
33) രാമന്‍ചിറ സ്വദേശി (19). സമ്പര്‍ക്കം
34) വെച്ചൂച്ചിറ സ്വദേശിനി (31). സമ്പര്‍ക്കം
35) വെണ്‍കുറഞ്ഞി സ്വദേശിനി (36). സമ്പര്‍ക്കം
36) മലയാലപ്പുഴ സ്വദേശിനി (69). സമ്പര്‍ക്കം
37) ആലപ്പുഴ സ്വദേശിനി (80). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
38) കല്ലൂപ്പാറ സ്വദേശി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 7292 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5108 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 39 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 3 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്്

ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5522 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 1728 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1654 പേര്‍ ജില്ലയിലും, 74 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 208 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 120 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 79 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 69 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 240 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 93 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 101 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 20 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 79 പേരും ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 590 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 96 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1695 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 13725 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2188 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3197 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 144 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 236 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19110 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്- ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്- ആകെ

1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 72581-1125-73706
2, ട്രൂനാറ്റ് പരിശോധന- 2155-46- 2201
3,സി.ബി.നാറ്റ് പരിശോധന- 59-9-68
4, റാപ്പിഡ് ആന്റിജന്‍ പരിശോധന-36837-1359-38196
5, റാപ്പിഡ് ആന്റിബോഡി പരിശോധന- 485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-112117-2539-114656

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 927 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2089 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.53 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.05 ശതമാനമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7