കരിപ്പൂരില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം

കോഴിക്കോട്: കരിപ്പൂരില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് നടപടികള്‍ വേഗമാക്കും. പരുക്കേറ്റവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ അല്‍പസമയത്തിനകം കരിപ്പൂരിലെത്തും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എത്തുന്നത്.

കരിപ്പൂര്‍ അപകടത്തില്‍ രക്ഷാദൗത്യത്തിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ആദ്യം മുന്‍ഗണന നല്‍കിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി ,ഡിജിപി എന്നിവരുമായി സംസാരിച്ചു. അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഗവര്‍ണര്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. മരിച്ചവരില്‍ പൈലറ്റുമാരും ഉള്‍പ്പെടും. 123 പേര്‍ക്ക് പരുക്കേറ്റു. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7