കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 801 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. 815 പേര്‍ക്ക് രോഗമുക്തി.

ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്.

ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 801 പേർക്കാണ് ഇന്നു സമ്പർക്കത്തിലൂടെ രോഗം. ഉറവിടം അറിയാത്തത് 40. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85. ആരോഗ്യപ്രവർത്തകർ 15, കെഎസ്ഇ 6. ഇന്നു തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ– 205 പേർ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7