ബാലഭാസ്കറിന്റേത് അപകടമരണമോ? സിബിഐ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആർ ആണ് കോടതി അംഗീകരിച്ചത്.

സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ അർജുൻ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരുക്കേറ്റിരുന്നു.

2018 സെപ്റ്റംബർ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നു കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു പരാതിനൽകിയതിനെത്തുടർന്നാണു കേസ് 2020 ജൂൺ 12ന് സിബിഐ ഏറ്റെടുക്കുന്നത്.

ബാലഭാസ്‌കറിന്‍റേത് അപകടമരണമാണെന്ന് മൊഴിനല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇ കോണ്‍സുലേറ്റില്‍

ഇതൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്..!!! ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണം എങ്ങും എത്താതിരുന്നതിനു പിന്നില്‍ ആരൊക്കെ..? ഉയരുന്ന ചോദ്യങ്ങള്‍..

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7