ആശങ്ക ഒഴിയുന്നില്ല; മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്; 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 30) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് 12 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1324 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (71), പള്ളിക്കല്‍ സ്വദേശിനി (32), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശിനികളായ 74 വയസുകാരി, 54 വയസുകാരി, കൊണ്ടോട്ടി സ്വദേശി (55), പെരുവള്ളൂര്‍ സ്വദേശിനി (32), പെരുവള്ളൂര്‍ സ്വദേശിനി (13), പെരുവള്ളൂര്‍ സ്വദേശി (10), മൊറയൂര്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (35), ഉള്ളണം സ്വദേശിനി (44), പെരുവള്ളൂര്‍ സ്വദേശിനി (ഒരു വയസ്), പെരിന്തല്‍മണ്ണ സ്വദേശി (23), നിലമ്പൂര്‍ സ്വദേശി (15), കൊണ്ടോട്ടി സ്വദേശി (72), പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്), പെരുവള്ളൂര്‍ സ്വദേശിനി (30), പെരിന്തല്‍മണ്ണ സ്വദേശിനി (എട്ട്), മഞ്ചേരി സ്വദേശി (58), കൊണ്ടോട്ടി സ്വദേശിനി (19)

ഉറവിടമറിയാതെ രോഗബാധിതരായവർ

കോട്ടക്കലില്‍ ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ സ്വദേശി (20),

പെരിന്തല്‍മണ്ണയില്‍ ബീവറേജസില്‍ ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശി (30),
പള്ളിക്കല്‍ സ്വദേശിനി (37),
മുതുവല്ലൂര്‍ സ്വദേശി (32),
കൊണ്ടോട്ടി സ്വദേശിനി (70),
ആലത്തൂര്‍പ്പടിയില്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി (48),
കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (51),
കൊണ്ടോട്ടിയില്‍ ടെക്‌സറ്റൈല്‍സില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശിനി (19),
പെരുവള്ളൂര്‍ സ്വദേശി (73)

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (25),

ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (48)

ജില്ലയില്‍ ചികിത്സയിലുള്ളത് 657 പേര്‍

ജില്ലയില്‍ രോഗബാധിതരായി 657 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,994 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 801 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 33,769 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 820 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 31,597 പേര്‍ വീടുകളിലും 1,352 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

38,080 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 41,960 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 39,987 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24,641 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 17,319 പേര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളില്‍ 38,080 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,837 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7