വയനാട് :ജില്ലയില്‍ ഇന്ന് ) 43 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ (43):
വാളാട് കേസുകളുമായി സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശികളായ 39 പേരും തിരുനെല്ലി സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പയ്യമ്പള്ളി സ്വദേശി (54), പേരിയ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പേരിയ സ്വദേശി (35), കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോയിവന്ന വാരാമ്പറ്റ സ്വദേശികള്‍ (42, 36) എന്നിവരാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.
രോഗമുക്തി നേടിയവര്‍ (9):
വേലിയമ്പം (52), തൃശ്ശിലേരി (48, 45), വൈത്തിരി (30), എടവക (48), നെന്മേനികുന്ന് (32), വാരാമ്പറ്റ (45), പനമരം (39), പൊഴുതന (50) സ്വദേശികള്‍ എന്നിവരാണ് ഇന്ന് രോഗമുക്തരായത്.
256 പേര് പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.07) പുതുതായി നിരീക്ഷണത്തിലായത് 256 പേരാണ്. 372 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2581 പേര്. ഇന്ന് വന്ന 81 പേര് ഉള്‍പ്പെടെ 237 പേര് ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1005 പേരുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 18034 സാമ്പിളുകളില്‍ 17013 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 16346 നെഗറ്റീവും 497 പോസിറ്റീവുമാണ്.