ആദ്യ കോവിഡ് കേസ് സംശയം; ഉത്തറകൊറിയ ലോക്ഡൗണിലേയ്ക്ക് ,അടിയന്തര യോഗം വിളിച്ച് കിം ജോങ് ഉന്‍

ദക്ഷിണ കൊറിയ: കോവിഡ് ഇതുവരെ സ്ഥിരീകരിക്കാത്ത അത്യപൂര്‍വം ലോക രാജ്യങ്ങളില്‍ ഒന്നാണ് ഉത്തര കൊറിയ. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡ് കേസ് എന്ന സംശയത്തെത്തുടര്‍ന്നാണ് രാജ്യത്ത് അതിര്‍ത്തി നഗരമായ കെയ്സോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതേതുടര്‍ന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തതായും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സംശയിക്കപ്പെട്ട കേസ് സ്ഥിരീകരിച്ചാല്‍, രാജ്യത്തെ ആദ്യ കോവിഡ് കേസാകും ഇത്. ദക്ഷിണ കൊറിയയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് എത്തിയ ാള്‍ക്കാണ് കോവിഡ് ബാധ സംശയിക്കുന്നത്. ജൂലായ് 19 നാണ് ഇയാള്‍ ഉമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഉത്തരകൊറിയയില്‍ മടങ്ങിയെത്തിയത്. നിലവില്‍ ഇയാള്‍ ക്വാറന്റീനിലാണ്. കോവിഡ് സംശയത്തെ തുടര്‍ന്ന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കേസോങ് അടച്ചിടാനും കിം നിര്‍ദേശം നല്‍കി.
follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7