കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . 2014ല്‍ പുറത്തിറങ്ങിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ ഒരു സീനിലാണ് പോലീസുകാരന്റെ വേഷത്തില്‍ ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനില്‍ അറബ് പോലീസുകാരന്റേതാണ് വേഷം.
പോലീസ് വേഷം ചെയ്യാന്‍ അറബ് ഛായയുള്ള രണ്ട് യുവാക്കളെ വേണമെന്നതതായിരുന്നു ചിത്രത്തിന്റെ സംവിധായകന്റെ ആവശ്യം. ഫൈസല്‍ ഫരീദാണ് അന്ന് ചിത്രത്തില്‍ അഭിനയിച്ചതെന്ന് തനിക്ക് ഇപ്പോഴാണ് മനസിലാകുന്നതെന്ന് സംവിധായകന്‍ വാസുദേവന്‍ സനല്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. തന്റെ ഓര്‍മയില്‍പോലും ഫൈസലിന്റെ മുഖമില്ലെന്നും സംവിധായകന്‍ പറയുന്നു.
എന്നാല്‍ 2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളില്‍ കയറിപ്പറ്റാന്‍ ഫൈസല്‍ ശ്രമം നടത്തിയിരുന്നതായാണ് സൂചന. ഇത്തരത്തില്‍ ബന്ധങ്ങള്‍ വളര്‍ത്തിയ ഫൈസല്‍ സ്വര്‍ണക്കടത്തിനായി സിനിമയെ മറയാക്കിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സിനിമയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഫൈസല്‍ പിന്നീട് സിനിമയില്‍ നിക്ഷേപം നടത്താന്‍ തക്കവണ്ണം വളര്‍ന്നെങ്കില്‍ അതെ എങ്ങനെയെന്നും അന്വേഷണ സംഘം പരിശോധിക്കും. നേരത്തെ മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
follow us pathramonline.