കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,62,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 8277 പേര് ആശുപത്രികളിലുണ്ട്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8056 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇതുവരെ ആകെ 3,08,348 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7410 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,00,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,544 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 353 ആയി.
കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994 ആണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡി.എസ്.സി 29, ഐടിബിപി 4, കെഎല്‍എഫ് 1, കെഎസ്ഇ 4 എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.
തിരുവനന്തപുരം 151, കൊല്ലം 85, ആലപ്പുഴ 46, പത്തനംതിട്ട 40, കോട്ടയം 39, എറണാകുളം 80, തൃശൂര്‍ 19, പാലക്കാട് 46, മലപ്പുറം 61, കോഴിക്കോട് 39, കണ്ണൂര്‍ 57, വയനാട് 17, കാസര്‍കോട് 40 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, ഇടുക്കി 5, കോട്ടയം 10, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, കണ്ണൂര്‍ 10, വയനാട് 14, കാസര്‍കോട് 6 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.
follow us: PATHRAM ONLINE LATEST NEWS