എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ
• ജൂൺ 27 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ആമ്പല്ലൂർ സ്വദേശി
• ജൂൺ 19 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള എറണാകുളം സ്വദേശി
• ജൂൺ 26 ന് ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള പുത്തൻവേലിക്കര സ്വദേശി
• ജൂലായ് 10ന് സൗദി – കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള തിരുവനന്തപുരം സ്വദേശി
• ഹൈദ്രബാദ് – കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള അങ്കമാലി സ്വദേശിനി
• സൗദി – കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള കോതമംഗലം സ്വദേശി
• ഡെൽഹി – കൊച്ചി വിമാനത്തിലെത്തിലെത്തിയ 49 വയസുള്ള ലക്ഷദ്വീപ് സ്വദേശി
• കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള തൃപ്പൂണിത്തുറ സ്വദേശി
• ട്രയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിലെത്തിയ 50 വയസുള്ള മഹാരാഷ്ട്ര സ്വദേശി
• ബാംഗ്ളൂർ – കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള നാവികൻ
• ജൂൺ 20 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി
•
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
• 20 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.
• ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത കരുമാലൂർ സ്വദേശിയുടെ 10,7, 34, 33, 67, 13, 58, 8 വയസ്സുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ 66, 38, 10, 9 ,41 വയസ്സുള്ള കുടുംബാംഗങ്ങൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
• ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 69 വയസ്സുള്ള കീഴ്മാട് സ്വദേശി, , 48 ,വയസ്സുള്ള ഇടപ്പള്ളി സ്വദേശിയായ കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ’, 26 വയസ്സുള്ള കീഴ്മാട് സ്വദേശിയായ ലോറി ഡ്രൈവർ, 55 വയസ്സുള്ള കീഴ്മാട് സ്വദേശിനി
• ആലുവ ക്ലസ്റ്ററിൽ നിന്ന് ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
• ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന 27 വയസ്സുള്ള കാസർഗോഡ് സ്വദേശി
• ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ 3 വയസ്സുള്ള മകൻ
• പല്ലാരിമംഗലം സ്വദേശികളായ 2 പേർ
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ‘മുളവ്കാട് സ്വദേശിയുടെ 13 വയസ്സുള്ള മകൻ
• 77 വയസ്സുള്ള പച്ചാളം സ്വദേശി
• കവളങ്ങാട് സ്വദേശികളായ 2 പേർ
• കൂടാതെ ഒരു തിരുവനന്തപുരം സ്വദേശി കൂടി ജില്ലയിൽ ചികിത്സയിലുണ്ട്.
• ഇന്ന് 1061 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 680 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13685 ആണ്. ഇതിൽ 11735 പേർ വീടുകളിലും, 458 പേർ കോവിഡ് കെയർ സെന്ററുകളിലും 1492 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 39 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 29
സ്വകാര്യ ആശുപത്രി- 10
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 4
സ്വകാര്യ ആശുപത്രികൾ – 6
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 430 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 108
അങ്കമാലി അഡ്ലക്സ്- 213
സിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ – 41
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
പറവൂർ താലൂക്ക് ആശുപത്രി- 2
സ്വകാര്യ ആശുപത്രികൾ – 63
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 403 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 144 പേരും അങ്കമാലി അഡല്ക്സിൽ 213 പേരും, സിയാൽ എഫ് എൽ. സി. റ്റി. സി യിൽ 41 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19പരിശോധനയുടെ ഭാഗമായി 839 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 2195 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2593 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• എൻ. എസ്.എസ് വോളണ്ടിയർമാർക്കും, വടവുകോട്, കുമ്പളങ്ങി എന്നിവിടങ്ങളിലെ ആശ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
• ഇന്ന് 478 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 257 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 3945 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 495 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 42 ചരക്കു ലോറികളിലെ 57 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 34 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
follow us: PATHRAM ONLINE