തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് സന്ദീപിന്റെയും സ്വപ്നയുടെയും ഫോൺ കോൾ ലിസ്റ്റിൽ ഉന്നതർ.
എം. ശിവശങ്കറിനെ സരിത് വിളിച്ചതിന് രേഖകൾ. സരിത് ഏപ്രിൽ, മെയ് മാസങ്ങളിൽ ശിവരങ്കറിനെ ഫോണിൽ വിളിച്ചു.
കോൾ ലിസ്റ്റിൽ മന്ത്രി കെ ടി ജലീലും. സ്വപ്ന വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ ടി ജലീൽ. സ്വപ്ന ജൂൺ മാസത്തിൽ ഒൻപത് തവണ മന്ത്രിയുമായി സംസാരിച്ചിരുന്നു. സ്വപ്ന വിളിച്ചത് കിറ്റ് വിതരണക്കാര്യം സംസാരിക്കാൻ എന്ന് കെ.ടി ജലീൽ.
കോൾ ലിസ്റ്റിൽ പേഴ്സണൽ സ്റ്റാഫും. മന്ത്രി കെടി ജലീലിന്റെ പേഴ്സണൽ സ്റ്റാഫിനെയും സ്വപ്ന വിളിച്ചു. കോൺസുലേറ്റിന്റെ പ്രതിനിധികളാണ് ഇവർ വിളിച്ചതെന്ന് നാസർ. മുമ്പ് ഓഫീസിൽ വന്നിരുന്നുവെന്നും പേഴ്സണൽ സ്റ്റാഫ് അംഗം നാസർ.
സ്വപ്നയെയും സരിത്തിനെയും അറ്റാഷെ വിളിച്ചിരുന്നു.