ഇന്ന് (JULY 8) ആലപ്പുഴ ജില്ലയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറു പേർ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
1. കുവൈറ്റിൽ നിന്നും ജൂൺ 20ന് കൊച്ചിയിലെത്തി തുടർന്ന് കോവിസ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്.
2. മുംബൈയിൽനിന്നും ജൂൺ 18ന് ആലപ്പുഴയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ചെറിയനാട് സ്വദേശി.
3. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ചെങ്ങന്നൂർ സ്വദേശിയായ യുവാവ്.
4. മഹാരാഷ്ട്രയിൽനിന്നും ജൂൺ 19ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 55 വയസ്സുള്ള ആലപ്പുഴ സ്വദേശി.
5. ഷാർജയിൽ നിന്നും ജൂൺ 24ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിയായ യുവാവ്.
6. ദുബായിൽ നിന്നും ജൂൺ 18ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ആലപ്പുഴ സ്വദേശി
7. മഹാരാഷ്ട്രയിൽ നിന്നും വിമാനത്തിൽ ജൂൺ 22ന് കൊച്ചിയിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്
8. ദുബായിൽ നിന്നും ജൂൺ 21ന് തിരുവനന്തപുരത്ത് എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സ്വദേശിയായ യുവാവ്
9. ഗുജറാത്തിൽ നിന്നും ജൂലൈ മൂന്നിന് ട്രെയിനിൽ കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള ചമ്പക്കുളം സ്വദേശിനി
10-15 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നൂറനാട് ഐടിബിപി 6 ഉദ്യോഗസ്ഥർ.
16,17,18 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ രണ്ടു ബന്ധുക്കളും ഒരു സുഹൃത്തും എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 221 പേർ ചികിത്സയിൽ ഉണ്ട്.
ജില്ലയിൽ ഇന്ന് 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കുവൈറ്റിൽ നിന്ന് എത്തിയ മുതുകുളം, കുമാരപുരം, കരുവാറ്റ, ചേപ്പാട്, തഴക്കര, മണ്ണഞ്ചേരി, ചെറിയനാട് സ്വദേശികൾ,
അബുദാബിയിൽ നിന്നെത്തിയ ആല, ആലപ്പുഴ സ്വദേശികൾ ,
ഖത്തറിൽ നിന്ന് വന്ന കൃഷ്ണപുരം സ്വദേശി , ഒമാനിൽ നിന്ന് വന്ന മുതുകുളം സ്വദേശി , ദമാമിൽ നിന്നെത്തിയ അരൂക്കുറ്റി സ്വദേശി , ഡൽഹിയിൽ നിന്ന് വന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ട് കുട്ടികൾ, ഡൽഹിയിൽ നിന്ന് വന്ന നീലംപേരൂർ സ്വദേശി , സൗദിയിൽനിന്ന് വന്ന ആലപ്പുഴ സ്വദേശി എന്നിവർക്കാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ആകെ 208പേർ രോഗമുക്തരായി.
follow us: PATHRAM ONLINE