കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒമ്പതംഗ പ്രഫഷനല്‍ സംഘമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഐജി വിജയസ് സാഖറെ. ഇതില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആകെ പതിനെട്ട് പെണ്‍കുട്ടികളെ സംഘം തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. ഷംന കാസിമിനെ പ്രതികള്‍ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പരിശോധിക്കും. പ്രതികളുടെ സിനിമാ ബന്ധം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാക്കുമെന്നും ഐജി വിജയ് സാഖറേ വ്യക്തമാക്കി
കേസിലെ മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധമുള്ളതായി സൂചനയുണ്ട്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെയര്‍സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീന് വിവരം ലഭിച്ചത്. റഫീഖിനെതിരെ തൃശൂരിലും ഒരു യുവതി പരാതി നല്കി. കൂടുതല്‍ പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാരിയായ മോഡല്‍ വെളിപ്പെടുത്തി. ചാവക്കാട് കാരനായ ഹെയര്‍ സ്റ്റൈലിസ്റ്റാണ് ഷംനകാസിം ബ്ലാക്ക് മെയില്‍ കേസില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പുതിയ കഥാപത്രം. പ്രതികളായ റഫീഖിനേയും മുഹമ്മദ് ഷറിഫിനെയും ഇയാള്‍ക്ക് അറിയാം. ബന്ധുവാണെന്നും പറയപ്പെടുന്നു. ഒരു സിനിമാ നിര്‍താവ് വഴി ഷംനയെ പരിചയപെട്ടശേഷം ഈ ഹെയര്‍സ്റ്റൈലിസ്റ്റാണ് റഫീഖിനും ഷരിഫിനും ഷംനയിലേക്ക് അടുക്കാനുള്ള വഴിയോരുക്കിയത്.
ഹെയര്‍സ്റ്റൈലിസ്റ്റിനെ ഉടന്‍ ചോദ്യംചെയ്യും. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു യുവതിയടക്കം നാല് പേര്‍കൂടി പ്രതിസ്ഥാനത്ത് വന്നേക്കും. കൂടുതല്‍ പെണ്‍കുട്ടികള്‍ തട്ടിപ്പിനു ഇരയായിട്ടുണ്ട് എന്ന് പരാതികാരിയായ മോഡല്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഷംനയെ വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നു പറഞ്ഞ വരനായി അഭിനയിച്ച റഫീഖിനെതിരെ തൃശൂരില്‍ മറ്റൊരു യുവതി പരാതിയുമായെത്തി. അറസ്റ്റിലായ ഏഴു പ്രതികളെയും കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്നോ നാളെയോ കൊച്ചിയില്‍ എത്തുന്ന ഷംന കാസിമിന്റെ മൊഴി ഓണ്‍ലൈനായി രേഖപെടുത്തും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്
തിനിടെ ഭീഷണിപ്പെടുത്തി പണംതട്ടിപ്പ് കേസ് പിന്‍വലിക്കാന്‍ പരാതിക്കാരിയോട് പ്രതിയായ റഫീഖ് സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. പരാതി പിന്‍വലിച്ചാല്‍ സ്വര്‍ണവും പണവും മടക്കി നല്‍കാം എന്ന് വാഗ്ദാനം ചെയ്യുന്ന സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. മാര്‍ച്ച് 17ന് ആദ്യപരാതിയുമായി പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു പ്രതി റഫീഖ് ഫോണ്‍ വിളിച്ചത്
.
അതേസമയം, പരാതി പബ്ലിസിറ്റിക്കുവേണ്ടിയല്ലെന്ന് നടി ഷംന കാസിം പ്രതികരിച്ചു . സുഹൃത്തുക്കളടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. തട്ടിപ്പ് നടത്തിയത് പ്രഫഷനല്‍ സംഘമാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമെന്നും ഷംന പറഞ്ഞു.