വാഷിങ്ടന്‍: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257. 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍ യുഎസിലാണ്. 26 ലക്ഷത്തിനടുത്ത്. ഇന്ത്യയുള്‍പ്പടെ നാലുരാജ്യങ്ങളില്‍ അഞ്ചുലക്ഷത്തിലധികം രോഗികള്‍. ബ്രസീലില്‍ 33,631 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 13 ലക്ഷം കടന്നു.
അതേസമയം, ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം അഞ്ചുലക്ഷം കടന്ന് 5,00,534 ആയി. 24 മണിക്കൂറിനിടെ 4,455 പേര് കൂടി മരിച്ചു. ഇന്നലെ കൂടുതല്‍ മരണം ബ്രസീലിലാണ്. 961 പേര്.ബ്രസീലിലെ ആകെ മരണം 57,070 ആയി. യുഎസില്‍ 492 പേര് കൂടി മരിച്ചു. ആകെ മരണം 1.28 ലക്ഷം. മെക്സിക്കോയില്‍ 24 മണിക്കൂറിനിടെ 719 പേര് മരിച്ചു
follow us pathramonline