ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈനികരോടുള്ള ആദരസൂചകമായി ടിക്ടോക് അക്കൗണ്ട് നീക്കം ചെയ്ത് പിന്നണി ഗായകന്‍ നജിം അര്‍ഷാദ്. ജയ്ഹിന്ദ് എന്നു കുറിച്ചുകൊണ്ടാണ് നജിം അക്കൗണ്ട് ഉപേക്ഷിച്ച കാര്യം അറിയിച്ചത്. കണ്‍ഫര്‍മേഷന്‍ മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
നജീമിന്റെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായെത്തി. ‘നമുക്ക് സൈനികര്‍ക്കു വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് തീര്‍ച്ചയായും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോള്‍ ഇതേ സാധിക്കൂ. നമ്മുടെ സൈനികര്‍ക്കു വേണ്ടി നിങ്ങളും ഇതുപോലെ ചെയ്യൂ’ പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായി നജിം കുറിച്ചു. കേവലം ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നമ്മുടെ രാജ്യത്തിനും സൈനികര്‍ക്കും എന്താണു നേട്ടമെന്നു നിരവധി പേര്‍ ചേദിച്ചു. എന്നാല്‍ ഒരു നേട്ടവും ഇല്ലെന്നും ഇത് ഒരു പ്രതിഷേധം മാത്രമാണെന്നും ആയിരുന്നു നജീമിന്റെ മറുപടി.
രാജ്യത്ത് ചൈന വിരുദ്ധ വികാരം വ്യാപകമായതോടെ ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനം വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന ചൈനീസ് ഉത്പന്നങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളുമെല്ലാം നീക്കം ചെയ്യാനുള്ള ആഹ്വാനവും വ്യാപകമാകുന്നു. ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക്. ഇന്ത്യയില്‍ മാത്രം ടിക് ടോകിന് പ്രതിമാസം 12 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്
follow us pathramonline