എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത് ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടികള്‍ക്കുള്‍പ്പെടെ കുത്തിവയ്പ്പ് നടത്തിയ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
നീലീശ്വരത്തുള്ള നഴ്‌സിന്റെ വീട്ടുകാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേസമയം, നഴ്‌സിന് രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കുകയാണ്.
അതുപോലെ ജില്ലയില്‍ പറവൂര്‍, ചേന്ദമംഗലം പ്രദേശങ്ങളിലും ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ പറവൂര്‍ ചിറ്റാറ്റുകര സ്വദേശികളാണ്. പറയകാട് ഒരു വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു വരുന്നതിനിടെ രോഗ പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ചേന്ദമംഗലം കൂട്ടുകാട് ക്വാറന്റീനില്‍ കഴിഞ്ഞ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇയാള്‍ക്കൊപ്പം ക്വാറന്റീനില്‍ മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
follow us: PATHRAM ONLINE