മലപ്പുറം ജില്ലയില്‍ 15 പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന് (ജൂണ്‍ 19) രോഗമുക്തരായി.

മെയ് നാലിന് രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60 വയസുകാരന്‍, മെയ് 18 ന് രോഗബാധിതനായി ചികിത്സയിലായ മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 വയസുകാരന്‍, മെയ് 27 ന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിനി മൂന്ന് വയസുകാരി, മെയ് 29 ന് വൈറസ് ബാധ സ്ഥിരീകരിച്ച എടവണ്ണ പത്തപ്പിരിയം സ്വദേശി 25 വയസുകാരന്‍, മെയ് 31 ന് ചികിത്സയിലായ ഊരകം പുത്തന്‍പീടിക സ്വദേശി 39 വയസുകാരന്‍, ജൂണ്‍ മൂന്നിന് ചികിത്സയിലായ പൊന്നാനി എഴുവന്തുരുത്തി സ്വദേശിനി 26 വയസുകാരി,

ജൂണ്‍ അഞ്ചിന് വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായവരായ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി 31 വയസുകാരന്‍, കല്‍പകഞ്ചേരി സ്വദേശി 36 വയസുകാരന്‍, ആനക്കയം പാണായി സ്വദേശി 27 വയസുകാരന്‍, മഞ്ചേരി മാരിയാട് സ്വദേശി 33 വയസുകാരന്‍, പൊന്മള ചാപ്പനങ്ങാടി സ്വദേശി 32 വയസുകാരന്‍, കുറുവ പാങ്ങ് സ്വദേശി 41 വയസുകാരന്‍, ജൂണ്‍ ആറിന് രോഗബാധിതരായി ചികിത്സയിലായ എടപ്പാളിലെ നാടോടിയായ 80 വയസുകാരന്‍, എ.ആര്‍ നഗര്‍ കൊടുവായൂര്‍ സ്വദേശി 35 വയസുകാരന്‍, പാലക്കാട് പട്ടാമ്പി സ്വദേശിയായ 33 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ജില്ലയിൽ നിലവിൽ 15750 പേർ നിരീക്ഷണത്തിലാണ്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7