ന്യൂഡല്‍ഹി: സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് അറിയാം. മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാടറിയിച്ചത്. ചൈനീസ് സൈനികരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും ഐക്യവുമാണു പ്രധാനമെന്നും മോദി പറഞ്ഞു
15 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് 2 മിനിറ്റ് മൗനം ആചരിച്ചു.
#WATCH India wants peace but when instigated, India is capable of giving a befitting reply, be it any kind of situation: Prime Minister Narendra Modi pic.twitter.com/rJc0STCwBM
— ANI (@ANI) June 17, 2020
Delhi: PM Narendra Modi, Union Home Minister Amit Shah and the chief ministers of 15 states and union territories, who are present in the meeting via video-conferencing today, observe two-minute silence as a tribute to the soldiers who lost their lives in #GalwanValley clash. pic.twitter.com/R9smyDFwbR
— ANI (@ANI) June 17, 2020
FOLLOW US: PATHRAM ONLINE LATEST NEWS