രാജ്യത്തു കോവിഡ് കുതിക്കുന്നു; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടും അഞ്ചു സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് നിതി ആയോഗ് അംഗം വിനോദ് പൗള്‍ വിശദീകരിച്ചു. നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന് അനുസൃതമായി ജില്ലകള്‍ തോറും ആശുപത്രികള്‍, കിടക്കകള്‍, ഐസലേഷന്‍ സൗകര്യം, പരിശോധന എന്നിവ വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മഴക്കാലത്ത് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7