മക്കള്‍ മറ്റൊരാളുടേത് ആകുന്നത് അമ്മമാര്‍ സഹിക്കുന്നില്ല..ആ വേദന മനസ്സില്‍ കിടന്നു നിറയുമ്പോള്‍.. അറിഞ്ഞോ , അറിയാതെയോ അവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കല മോഹന്റെ കുറിപ്പ്

കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മമാരും ആണെന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. വിവാഹ ശേഷം നവവധുവിന്റെ അമ്മ കാരണവും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അത് മക്കള്‍ മറ്റൊരാളുടേത് ആകുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയാഞ്ഞിട്ട് ആണെന്നും പറയുകയാണ് കല മോഹന്‍.

കല മോഹന്റെ കുറിപ്പിങ്ങനെ;

കുടുംബ കോടതികളിലെ കേസുകള്‍ വിശകലനം ചെയ്യുമ്പോള്‍ ,
പലപ്പോഴും വേദനയോടെ തിരിച്ചറിയുന്ന ഒന്നുണ്ട്..
അറിഞ്ഞോ അറിയാതെയോ കേരളത്തിലെ വിവാഹമോചനത്തിന് മാതാപിതാക്കള്‍ കാരണം ആകുന്നു..
ഭൂമിയിലെ ദൈവങ്ങള്‍ നിമിത്തം ആകുന്നു..
..അച്ഛനെകാള്‍ ‘അമ്മ ..!!.
എങ്ങനെ ഇത്തരം ഒരു പഴി.?

പയ്യന്റെ ‘അമ്മ ,അതായത് പെണ്ണിന്റെ അമ്മായിഅമ്മ മോശം എന്നുള്ള കഥകള്‍ എത്ര ത്തോളം ഉണ്ടോ അത്ര തന്നെ തിരിച്ചും ഉണ്ട്..
പെണ്ണിന്റെ ‘അമ്മ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍..
മിക്ക കേസുകളും നോക്കുമ്പോള്‍ ,.കുടുംബങ്ങളിലെ ഭൂരിപക്ഷം .പ്രശ്‌നങ്ങള്‍ സ്ത്രീകളിലൂടെ ആണ്‍
‘അമ്മ , അമ്മായിഅമ്മ , നാത്തൂന്‍ ….അവള്‍..!!
പുരുഷന്‍ അതിന്റെ , ഭാഗം മാത്രം..
അല്ലേല്‍ ഇര…!

അച്ഛന്റെ വക്കീല്‍ ഓഫ്‌സസില്‍ വരുന്ന ഒരു അമ്മയും മകളും ഉണ്ടായിരുന്നു..
‘അമ്മ ഒരു നിറഞ്ഞ രൂപം..
തന്റേടം മുഖത്തു പ്രതിഫലിക്കും..
പക്ഷെ , മകള്‍ ആ അമ്മയുടെ ആണോ എന്ന് തോന്നും..
ഉറക്കം തൂങ്ങിയ കണ്ണുകള്..
ഉന്തിയ പല്ലുകള്‍ അടയ്ക്കാതെ , അതില്‍ നിന്നും ഉമിനീര് വരുന്ന രൂപം..
അവളുടെ വിവാഹ മോചനത്തിന്റെ കേസിനായിട്ടായിരുന്നു വരുന്നത്..
പെട്ടന്ന് ഒരു ദിവസം ‘അമ്മ മരിച്ചു..
കുറച്ച് നാള്‍ കഴിഞ്ഞു ആ പെണ്ണിനെ കാണുമ്പോള്‍..
അവളുടെ രൂപം ആകെ മാറിയിരുന്നു..
ഭാവത്തിലും ചുറു ചുറുക്ക്…അവള്‍ക്കു ,
ഇത്ര നന്നായി പെരുമാറാറാനും സംസാരിക്കാനും കഴിയുമായിരുന്നോ..?
അതിശയം ആയിരുന്നു കാണുന്നവര്‍ക്കൊക്കെ..
‘അമ്മ ഉള്ളപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ അങ്ങനെ മാറില്ലലോ…
ഭാര്തതാവ് വെട്ടി കൊന്നു എന്നൊരു വാര്‍ത്ത പിന്നെ അറിഞ്ഞു..
മനുഷ്യര്‍ തമ്മിലുള്ള പക അത്ര പെട്ടന്ന് പോകില്ല..
നാടിനെ നടുക്കിയ ഒരു കൊലപാതകം ആയിരുന്നു അത്..
ആ അമ്മയായിരുന്നു പ്രശ്‌നം എന്ന് എല്ലാവരും പറഞ്ഞു..
അവര്‍ മരിച്ചു കഴിഞ്ഞു , മകള്‍ എടുത്ത തന്റേടം ദാമ്പത്യ ജീവിത്തില്‍ ആദ്യമേ കാണിച്ചിരുന്നേല്‍ ,
അവര്‍ ഒരുപക്ഷെ ഭൂമിയില്‍ ഉണ്ടായേനെ..
അച്ഛനും അമ്മയും ഒരേ പോലെ ആ കുഞ്ഞിന് ഇല്ലാതാകില്ലായിരുന്നു..

അതേ പോലെ , ഈ അടുത്ത് കേട്ട മറ്റൊരു കേസ്…
അതില്‍ ചെറുക്കന്റെ ‘അമ്മ ആണ് പ്രശ്‌നം..
മോന് എപ്പോഴും എന്തിനും ‘അമ്മ വേണം..
ചായ പോലും കുടിച്ചിട്ടില്ല..
പാലാണ് മോന്‍ കുടിയ്ക്കുന്നത്..അത് ബൂസ്റ്റ് ഇട്ടു ഞാന്‍ കൊടുത്താലേ അവന്‍ കുടിയ്ക്കു..
അമ്മയുടെ ഈ പറച്ചില്‍ എല്ലാ പെണ്‍കുട്ടികളും താങ്ങില്ലല്ലോ..
അവള്‍ക്കു ആദ്യമേ കല്ലുകടിച്ചു..
പിന്നെ അങ്ങോട്ട് അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ഒളിപ്പോര്…..
മോളെ എന്ന് വിളിക്കുന്നത് കൊണ്ട് അമ്മായി ‘അമ്മ, ശാന്തസ്വരൂപിണി ആകുന്നില്ലലോ..
അവരുടെ തനി സ്വഭാവം ആര്‍ക്കും അറിയില്ല..
പെണ്‍കുട്ടി വീറോടെ പറഞ്ഞു..
നല്ലൊരു നിശാ വസ്ത്ര ധരിച്ച് ഞാന്‍ നിന്നാല്‍ ,
ആ രാത്രി അമ്മായിഅമ്മയ്ക്ക് നെഞ്ച് വേദന എടുക്കും..”
ഇത് സത്യമാണെങ്കില്‍, പഴമക്കാര്‍ പറയുന്ന തലയിണ മന്ത്രം ആണ് അമ്മായിയമ്മയുടെ പ്രശ്‌നം..ഭയം..!
അമ്മയ്ക്കും പെങ്ങള്‍ക്കും ഒരിക്കലും ഭാര്യ ആകാന്‍ പറ്റില്ലല്ലോ എന്ന് പറയുന്നത് ഇതിന്റെ പശ്ചാത്തലത്തില്‍ ആണ്.
.

പ്രായം ആകുമ്പോ മക്കളെ കെട്ടിച്ചു വിട്ടേ പറ്റൂ…
അല്ലേല് നാട്ടാര് കുറ്റം പറയും..
അങ്ങനെ കെട്ടുദോഷം തീര്‍ക്കാന്‍ ഒരു കല്ല്യാണം….
അല്ലേല് ഇച്ചിരി പ്രശ്‌നക്കാരായ മക്കളെ ഒതുക്കാന്‍ ഒരു മിന്നുകെട്ട്..ഉള്ളിന്റെ ഉള്ളില്‍ പക്ഷെ,
മക്കള്‍ മറ്റൊരാളുടേത് ആകുന്നത് അമ്മമാര്‍ സഹിക്കുന്നില്ല..
ആ വേദന മനസ്സില്‍ കിടന്നു നിറയുമ്പോള്‍..
അറിഞ്ഞോ , അറിയാതെയോ
അവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ,
മക്കളുടെ സ്വസ്ഥതയെ എത്ര മാത്രം കാര്‍ന്നു തിന്നുന്നു എന്ന് അറിയുന്നുമില്ല..
വേറെ ഒരു ‘അമ്മ..
അവരുടെ മോനും മോളും വിവാഹമോചിതര്‍ ആണ്..
മോന്റെ ഭാര്യയ്ക്ക് ഒരു നിയമം..
മകള്‍ക്കു ഒരു നിയമം..
രണ്ടു പേരും കുഞ്ഞുങ്ങളുമായി ശേഷം , ഒട്ടും പൊരുത്ത പെടാന്‍ കഴിയാതെ വിവാഹ മോചിതര്‍ ആയി..
കുട്ടികളെ ഉണ്ടാക്കുക എന്നത് ഒരു വലിയ കാര്യമാണോ..?
ഭാര്യയും ഭാര്തതാവും ആകുക എന്നതാണ് വലിയ സംഗതി..
”അവള്‍ ഒരു ശവം പോലെ ആണ്..
അങ്ങേരെ കൊണ്ട് ഒന്നിനും കൊള്ളില്ല..”
സ്ത്രീയുടെയും പുരുഷന്റെയും ഇത്തരം രഹസ്യമായ പഴികള്‍ മിക്ക കൗണ്‍സിലോര്‍സ് ന്റെയും ഡയറി യില്‍ ഉണ്ടാകും..
മനസ്സില്‍ നിന്നാണ് കാമവും വരേണ്ടത്..
രണ്ടു ദ്രുവങ്ങളില്‍ പെട്ടവര്‍ തമ്മില്‍ , മരവിപ്പേ ഉണ്ടാകു..
അതൊരു പൊള്ളുന്ന സത്യം ആണ്…
വിവാഹേതര ബന്ധം എന്ത് കൊണ്ട് ഇത്ര മാത്രം വര്‍ദ്ധിക്കുന്നു എന്നതിന്
ഒരു ഉത്തരം ഇതാണ്..
പങ്കാളിയുടെ കൂടെ മരവിപ്പോടെ ഇരിക്കുന്നവര്‍ക്ക്,സ്‌നേഹമുള്ള
മറ്റൊരാളോട് എല്ലാ ഇഷ്ടങ്ങളും തോന്നും എന്നതില്‍ അതിശയമില്ല..
ശരീരത്തിനെ കാള്‍ വലുതാണ് മനസ്സ്..
അല്ലേല്‍ അത് രണ്ടും കൂടി പ്രവര്‍ത്തിക്കേണ്ട ഒന്നാണ്..

ഓരോ വ്യക്തികളും വ്യത്യസ്ത ചിന്തകര്‍ !
മാതാപിതാക്കളെ ബഹുമാനിക്കണം..സ്‌നേഹിക്കണം..
പക്ഷെ , വിവാഹശേഷം , ഒരു ബുക്കും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള ദൂരം ഉണ്ടാകണം.
ആവശ്യത്തിന് അകലം വേണം, ഏത് ബന്ധത്തിലും..
ഒന്നുമറിയാത്ത എന്റെ മോള്‍ അപ്പുറത്തു പ്രസവിച്ചു കിടക്കുന്നു എന്നതാണ് ചില അമ്മമാരുടെ നയം..
എന്റെ മോന് ഒന്നുമറിയില്ല..
രണ്ടു പിള്ളേരുടെ അച്ഛനായ പുരുഷനെ പറ്റി ആണ് ഈ വിലയിരുത്തല്‍..
ശെരിയാ..! നിങ്ങളുടെ മോന് ഒന്നും അറിയില്ല..
മരുമകള്‍ പിറുപിറുക്കുന്നതിന്റെ അര്‍ത്ഥം അവര്‍ക്കു അറിയണം എന്നുമില്ല.
അതേ വരെ പഞ്ച പാവം ആയിരുന്നു സ്ത്രീ..
അമ്മായി അമ്മയുടെ പദവി എത്തുന്നതോടെ ,ഉയര്‍ത്തു എഴുന്നേല്‍ക്കുക ആണ്.
ഇത് മക്കള്‍ മനസ്സിലാക്കിയാല്‍ മതി..
തഞ്ചത്തില്‍ കാര്യം നടത്താന്‍ അവര്‍ക്കു മിടുക്കു ഉണ്ടേല്‍.,.ഉള്‍കാഴ്ച്ച ഉണ്ടേല്‍ ,
അമ്മയും അമ്മായിയമ്മയും ഒക്കെ സന്തോഷത്തോടെ ജീവിച്ചു മരിക്കും..
തന്റെ പങ്കാളിയെ ‘അമ്മ പറഞ്ഞു മനസ്സിലാക്കാന്‍ ഇടനല്‍ക്കാതിരിക്കുക..
മക്കള്‍ക്കു .നല്ലൊരു ദാമ്പത്യം കിട്ടും..

കടിച്ചു പിടിച്ച് ജീവിക്കുന്നവര്‍ ഉണ്ട്..
പച്ചയുടെ ചെറു ലാഞ്ഛന പോലുമില്ലാത്ത ദാമ്പത്യ ജീവിതം..
സമൂഹത്തിനു മുന്നിലെ അഭിനേതാക്കള്..
നാല്പതുകളിലെ മിക്ക സംഘര്ഷങ്ങളും കെട്ടു അഴിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്..
മക്കള്‍ വളരുന്ന പ്രായം..
സ്വാഭാവികമായി മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടും,
ചിന്തകളുടെ ഭാരം , ആശയ പ്രശ്‌നങ്ങള്‍..
ഇതിന്റെ ഇടയില്‍ ഭാര്തതാവിന്റെ അമ്മയും ഭാര്യയുടെ അമ്മയും നടത്തുന്ന കൊച്ചു കുസൃതികള്‍..
കൂടുതല്‍ കൂടുതല്‍ അകലങ്ങള്‍ സൃഷ്ടിക്കുന്ന ബന്ധമായി ദാമ്പത്യം മാറുന്നു.
ജീവനില്ലാത്ത ജീവിതം..വൈകാരികമായ പൊരുത്തപ്പെടല്‍ ഇല്ല..!
പിടിച്ചു നില്ക്കാന്‍ ത്രാണി ഉള്ളവര്‍ നില്‍ക്കും..
അല്ലാത്തവര്‍ , കെട്ടു പൊട്ടിച്ച് മാറും..
കേരളത്തിലെ സാധാരണക്കാരുടെ ഇടയിലെ പ്രശ്‌നങ്ങള്‍ ആണ് ഇത്..
മാനസിക സംഘര്ഷങ്ങളും പിരിമുറുക്കങ്ങളും രോഗങ്ങളും പെരുകുന്നതിനെ കാരണം..
വിദേശീയരുടെ കടമെടുക്കേണ്ട കാര്യങ്ങളില്‍ ഒന്ന് ഇതാണ്..
മക്കളെ ഒരു പ്രായം ആയാല്‍ സ്വയം പ്രാപ്തര്‍ ആക്കുക..
സ്വന്തം ജീവിതം , ചിട്ട പെടുത്തി എടുക്കാനുള്ള അവകാശം അവനവന്‍ നേടണം..
കേരളത്തിലെ സ്വത്ത് ഭാഗം വെയ്ക്കലും , സ്ത്രീധന പിശാചും പാടെ മാറിയാല്‍ ഇതിനൊക്കെ അറുതി വരും..
വിദ്യാഭ്യാസം , വിവരം ഇതിനു മാനദണ്ഡമല്ല…
മനുഷ്യന്റെ മനസ്സിലെ വേലിയേറ്റങ്ങളും ഇറക്കങ്ങളും..
കുശുമ്പും കുന്നായ്മയും..
കാര്യം നിസ്സാരവും പ്രശ്‌നം ഗുരുതരവും ആണ്..!
കല, കൗണ്‍സലിംഗ് spychologist

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7