തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ്; ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രികര്‍ മാസ്‌ക് ധരിക്കണം. ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം. വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാറില്‍ ഡൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാമെന്നും ഓട്ടോയില്‍ രണ്ട് യാത്രക്കാരെയേ അനുവദിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയ്ക്ക് ഉള്ളിലും ഇന്‍ഡോര്‍ സ്ഥലത്തുമാകാം. 50 പേര്‍ അധികം പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങില്‍ പരമാവധി ആളുകളുടെ എണ്ണം 25 ആണ്.

അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ജില്ലകളില്‍ നിത്യേന ജോലിക്ക് വന്ന് തിരിച്ചു പോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് ജോലികള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തെ പാസ് നല്‍കും. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നതിന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുകയും പാസ് എടുക്കുകയും വേണമെന്നും ജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ വന്നാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7