ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. നിലവില്‍ 70,756 പേരാണ് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 87 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി. 22,455 പേര്‍ രോഗമുക്തരായി. തിങ്കളാഴ്ച 1,538 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 1230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 587 പേര്‍ രോഗമുക്തമായി. തമിഴ്‌നാട്ടില്‍ പുതുതായി 798 പേരില്‍ രോഗം സ്ഥിരീകരിച്ചു; 6 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
മഹാരാഷ്ട്ര – 23,401, ഗുജറാത്ത് – 8,541, തമിഴ്‌നാട് – 8,002, ഡല്‍ഹി – 7,233, രാജസ്ഥാന്‍ – 3,988, മധ്യപ്രദേശ് 3,785, ഉത്തര്‍പ്രദേശ് – 3,573, ബംഗാള്‍ – 2,063, ആന്ധ്രാപ്രദേശ് – 2,018, പഞ്ചാബ് – 1,877, തെലങ്കാന – 1,275 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.
മഹാരാഷ്ട്ര – 868, ഗുജറാത്ത് – 513, മധ്യപ്രദേശ് – 221, ബംഗാള്‍ – 190, രാജസ്ഥാന്‍ – 113, ഉത്തര്‍പ്രദേശ് – 80, ഡല്‍ഹി – 73, തമിഴ്‌നാട് – 53, ആന്ധ്രാപ്രദേശ് – 45, പഞ്ചാബ് – 31, കര്‍ണാടക – 31, തെലങ്കാന – 30, ജമ്മുകശ്മീര്‍ 10 എന്നിങ്ങനെയാണ് മരണനിരക്ക്.