ഒരു പ്രവാസികൂടി മരിച്ചു; ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം…

ഒരു മലയാളി കൂടി യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റ്യന്‍ (55) ആണ് മരിച്ചത്. രണ്ടാഴ്ചയായി പോള്‍ കോവിഡ്–19 ബാധിച്ചു ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് രോഗബാധിതരായി കേരളത്തിനു പുറത്തു മരിച്ച മലയാളികളുടെ എണ്ണം 33 ആയി. ഇതില്‍ 20 പേരും യുഎസിലാണ്.

കഴിഞ്ഞ ദിവസം രണ്ടു പേര്‍ ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തില്‍ (ബഥേല്‍) ജോസഫ് കുരുവിള (ബാബു 68), റാന്നി കക്കുടുമണ്‍ പേമരുതിക്കല്‍ കുരുവിള (64) എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം ഇടത്തിനകം ചാലുങ്കല്‍ ഷാജി സക്കറിയ (52) ദുബായിലും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7