പ്രായത്തെ തോല്‍പ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം കാണുന്നു.. ഇന്റര്‍നെറ്റില്‍ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരുമുണ്ട്… അതു നമ്മള്‍ മറക്കരുതെന്ന ജ്യോത്സ്‌ന

സോഷ്യല്‍ മീഡിയകള്‍ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉപയോഗിക്കുന്നുണ്ട്. ടിക്ക് ടോക്കും ഇപ്പോള്‍ വളരെ സജീവമാണ്. ഡാന്‍സും പാട്ടും അഭിനയവുമൊക്കെയായി ഒരു പാട് കുട്ടികളാണ് വിഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ കുട്ടികളുടെ അമിത പ്രകടനം ദോഷം ചെയ്യും എന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ജ്യോത്സ്‌ന. പ്രായത്തില്‍ കവിഞ്ഞ വികാരം കാണിക്കുന്ന നിരവധി കുട്ടികളുടെ വിഡിയോ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അത് ക്യൂട്ടല്ല എന്നുമാണ് താരം പറയുന്നത്. ഇന്റര്‍നെറ്റില്‍ നിറയെ ലൈംഗിക ആസക്തിയുള്ളവരുണ്ടെന്നും കുട്ടികളെ കുട്ടികളായി തന്നെ കാണണമെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ജ്യോത്സ്‌നയുടെ കുറിപ്പ് വായിക്കാം

ഞാന്‍ സാധാരണ അഭിപ്രായങ്ങളുമായി വരാറില്ല. പക്ഷേ ഒരമ്മയെന്ന നിലയില്‍ ഇതെന്നെ വല്ലാതെ അലട്ടുന്നു. നമ്മള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ? എനിക്ക് അത്ഭുതം തോന്നുന്നു. കുട്ടികള്‍ കുട്ടികളായിരിക്കട്ടെ.

ചെറിയ കുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ ധാരാളമായി കാണുന്നുണ്ട്. അതെ, ചിലത് വളരെ ക്യൂട്ട് ആണ്. ചിലതില്‍ അവരുടെ പ്രായത്തെ തോല്‍പ്പിക്കുന്ന മുഖഭാവങ്ങളും വികാരങ്ങളുമെല്ലാം കാണുന്നു.. ഗൗരവത്തോടെ തന്നെ പറയട്ടെ. അത് ക്യൂട്ട് അല്ല. നല്ലതുമല്ല. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറയെ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരുമുണുണ്ട്. അതു നമ്മള്‍ മറക്കരുത്. കുട്ടികള്‍ കുട്ടികളായി തന്നെ ഇരിക്കട്ടെ.’ ജ്യോത്സന കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7