ആറ്റിങ്ങല്‍ : കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ടിവി ഷോ താരം രജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. ആറ്റിങ്ങലിലെ വീട്ടിലെത്തിയ പൊലീസ്, രജിത്തിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനൊപ്പമാണ് നെടുമ്പാശേരിയിലേക്കു കൊണ്ടുപോകുന്നത്.
ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.