പാലാ: കോവിഡ് 19 രോഗലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ ചികിമുങ്ങി. സൗദിയില്‍നിന്നെത്തിയ കുമളി സ്വദേശിയാണു സ്ഥലംവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ജലദോഷവും ചുമയുമടക്കമുള്ള രോഗങ്ങളോടെ ചികിത്സ തേടിയെത്തിയത്.
കോവിഡ് രോഗലക്ഷണമുള്ളതിനാല്‍ ലാബ് ടെസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ നിരീക്ഷണവിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഇയാള്‍ രാത്രിയില്‍തന്നെ സ്ഥലംവിട്ടുവെന്നു മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഭാര്യയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നു വിദഗ്ധ പരിശോധനയ്ക്കു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിട്ടതായിരുന്നു ഇയാളെ. കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് പാലാ ജനറല്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ ഇയാള്‍ നല്കിയ മേല്‍വിലാസം ശരിയാേണായെന്നു സംശയമുണ്ട്. ഇയാളെ കണ്ടെത്താന്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണവും ആരംഭിച്ചു.