സംഘർഷം അയയാതെ തലസ്ഥാനം; വിദ്യാർഥികളുടെ മാർച്ചിനിടെ വന്‍ സംഘർഷം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സംഘർഷം. രാഷ്ട്രപതി ഭവനിലേക്ക് ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നു വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി. ചിതറിയോടിയ വിദ്യാർഥികൾക്കു നേരേ പൊലീസ് ലാത്തിവീശി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ ബലംപ്രയോഗിച്ച് നീക്കി.

മാനവവിഭവശേഷി മന്ത്രാലയവുമായി ജെഎൻയു വിദ്യാർഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് നൂറുകണക്കിനു വിദ്യാർഥികളുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് തുടങ്ങിയത്. വൈസ് ചാൻസലറെ നീക്കണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. വൈസ് ചാന്‍സലറുടെ രാജിമാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള ഏകപരിഹാരമെന്ന് ചര്‍ച്ചയ്ക്കുശേഷം വിദ്യാര്‍ഥിയൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7