സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും; ആദായ നികുതി 10 ശതമാനമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു.

ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി.

10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ വരുമാനമുള്ളവര്‍ നല്‍കേണ്ടത് 30 ശതമാനം നികുതിയുമാണ്.

നിലവില്‍ 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വര്‍ക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളില്‍ അഞ്ചു ലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനമവുമാണ് നികുതി ചുമത്തുന്നത്. 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുള്ളവരെ നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ മധ്യവര്‍ക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും.അതേസമയം, സമ്പന്ന വിഭാഗത്തിന് ഗുണകരവുമാണ്. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് കുറയുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7