സച്ചിനെ മറികടക്കാന്‍ കോഹ്ലിക്ക് ഇനി അധികം സമയം വേണ്ട

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള കുതിപ്പിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സച്ചിനെ മറികടന്ന് ഏകദിനത്തിലെ ഏറ്റവും അധികം സെഞ്ചുറികള്‍ നേടിയ താരമാകാന്‍ കോലി ഇനി വേണ്ടത് 8 സെഞ്ചുറികള്‍ കൂടി മാത്രം! ഓരോ 5.6 മത്സരങ്ങള്‍ക്കിടെയും കോലി ഒരു സെഞ്ചുറി നേടുമെന്നാണു ഏകദേശ കണക്ക്.

അങ്ങനെയെങ്കില്‍, 8 സെഞ്ചുറി കൂടി നേടി സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡ് (49) മറികടക്കാന്‍ കോലിക്ക് ഇനി 45 ഏകദിനങ്ങള്‍ മതിയാകും. കരിയറിലെ ആദ്യ 238 മത്സരങ്ങളിലെ പ്രകടനം എടുത്തുനോക്കിയാല്‍ സച്ചിനു ബഹുദൂരം മുന്നിലാണു കോലി.

ഏകദിനക്രിക്കറ്റില്‍ 463 മല്‍സരങ്ങളില്‍ സച്ചിന്‍ നേടിയത് 18426 റണ്‍സാണ്. 238 മത്സരങ്ങളില്‍ 11,406 റണ്‍സ് പേരിലാക്കിയ കോലിക്ക് ഇനി 7,020 റണ്‍സ് കൂടി നേടിയാല്‍ സച്ചിനെ മറികടക്കാം.

ഇതേ റണ്‍നിരക്കില്‍ സ്‌കോര്‍ ചെയ്താല്‍ ഇനി ഏകദേശം 146 മത്സരങ്ങള്‍ കൊണ്ടു കോലി ഈ നേട്ടത്തിലെത്തും.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലി മറികടന്ന റെക്കോര്‍ഡുകള്‍

രാജ്യാന്തര ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും അധികം സെഞ്ചുറി (8) നേടുന്ന താരം.

ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം (2032). മുന്‍ പാക്കിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് (1930) മറികടന്നത്.

ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍നിന്ന് 2000 റണ്‍സ് തികച്ച താരം.

വിന്‍ഡീസിനെതിരെ 34 ഇന്നിങ്‌സില്‍നിന്നു 2000 തികച്ച കോലി, രോഹിത് ശര്‍മയെയാണ് (37 ഓസീസ്) പിന്തള്ളിയത്.

രാജ്യാന്തര ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും ഉയര്‍ന്ന ശരാശരി 72.57. വിന്‍ഡീസിനെതിരെ അവസാനം കളിച്ച 8 ഇന്നിങ്‌സില്‍ അഞ്ചിലും കോലി സെഞ്ചുറി നേടിയിരുന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കു പിന്നില്‍, ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍നേട്ടക്കാരന്‍. 11, 363 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയെയാണു മറികടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7