വിശപ്പ് സഹിക്കാനാവാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അമ്മായി നാഗമണിക്കും ഭര്‍ത്താവ് മഹേഷിനുമൊപ്പം കഴിഞ്ഞ വെണ്ണല എന്ന രണ്ട് വയസ്സുകാരിയാണ് മരിച്ചത്. പോഷാകാഹാര കുറവും ദാരിദ്ര്യവുമാണ് മരണ കാരണമെന്നാണ് വിവരം.
നാഗമണിയുടെയും മഹേഷിന്റെയും മകന്‍ ബാബു ആറ് മാസം മുമ്പ് പോഷകാഹാര കുറവുമൂലം മരിച്ചിരുന്നു. മൂന്ന് വയസിലാണ് ഇവരുടെ മകന്‍ ബാബു മരിച്ചത്. പിന്നീടാണ് വെണ്ണലയും മരിച്ചത്. കുട്ടി വിശപ്പ് സഹിക്കാനാവാതെ മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ മരിച്ചപ്പോള്‍ വീട്ടിന് സമീപത്ത് തന്നെയാണ് ഈ രക്ഷിതാക്കള്‍ കുട്ടിയെ അടക്കിയത്. അയല്‍ക്കാര്‍ പരാതി അറിയിച്ചതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെട്ടത്.
രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്ര്യത്തിനും കാരണം എന്നാണ് പൊലീസ് പറയുന്നത്. ഈ കുടുംബത്തിലെ പുരുഷനും, സ്ത്രീകളും മദ്യത്തിന് അടിമകളാണ് ഇവര്‍ ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ലെന്നാണ് റിപ്പോര്‍ട്ട്.