തിരുവനന്തപുരം: അവധിക്കാലമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാര്‍ച്ച് ആദ്യവാരം 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതല്‍ 30,000 വരെയാണ്. 9000 മുതല്‍ 12,000 വരെയുണ്ടായിരുന്ന കുവൈത്തിലേക്ക് ഒറ്റയടിക്ക് 50,000 വരെയെത്തിയിട്ടുണ്ട്.
ദുബായിലേക്കുള്ള നിരക്ക് കൂടിയതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടി. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്. ജെറ്റ് എയര്‍വെയ്സിന്റെ പ്രതിസന്ധിയാണ് കമ്പനികള്‍ നിരക്ക്കൂട്ടാനുള്ള പ്രധാന കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒട്ടേറെ അന്താരാഷ്ട്ര സര്‍വീസുകളാണ് ജെറ്റ് റദ്ദാക്കിയത്. അപകടസാധ്യതയുള്ളതിനാല്‍ ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ സര്‍വീസ് നടത്തരുതെന്ന് വ്യോമയാനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. മുപ്പതിലധികം ഇത്തരം വിമാനങ്ങളാണ് ഇന്ത്യയില്‍ നിലത്തിറക്കിയത്.
എന്നാല്‍ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള മടക്ക ടിക്കറ്റിന് നിരക്ക് പഴയതുതന്നെയാണ്. ഇവിടത്തെ യാത്രക്കാരെ പിഴിയാനാണ് വിമാനക്കമ്പനികള്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. സാധാരണ ഗള്‍ഫില്‍ അവധിക്കാലമാകുന്ന ജൂണ്‍-ജൂലായ് മാസങ്ങളിലും അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലുമാണ് നിരക്ക് കുത്തനെ ഉയരുന്നത്.
ഏപ്രില്‍ ഒന്നിലെ യാത്രാനിരക്ക് (ബുധനാഴ്ചത്തേത്)
തിരുവനന്തപുരം വിമാനത്താവളം
ദോഹ 88,705 രൂപ (ഖത്തര്‍ എയര്‍വേയ്സ്)
ദോഹ 26,630 രൂപ (ഇന്‍ഡിഗോ)
ബഹ്റിന് 46,663 രൂപ (ഗള്‍ഫ് എയര്‍)
അബുദാബി 45,619 രൂപ (എത്തിഹാദ്)
കുവൈത്ത് 38,774 രൂപ (ഗള്‍ഫ് എയര്‍)
ജിദ്ദ 44,750 രൂപ (ഒമാന്‍ എയര്‍)
ദമാം 51,777 രൂപ (ഗള്‍ഫ് എയര്‍-ബഹ്റിന് വഴി)
റിയാദ് 41,576 രൂപ (ഗള്‍ഫ് എയര്‍-ബഹ്റിന് വഴി)
ദുബായ് 69,438 രൂപ (എമിറേറ്റ്സ്)
അബുദാബി 23,582 രൂപ (എയര്‍ ഇന്ത്യ എക്സ്പ്രസ്)
ഷാര്‍ജ 24,494 രൂപ (എയര്‍ അറേബ്യ)
കൊച്ചി വിമാനത്താവളം
ദോഹ 49,650 രൂപ (ഖത്തര്‍ എയര്‍വേയ്സ്)
ദോഹ 31,851 രൂപ (എയര്‍ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 67,486 രൂപ (കുവൈത്ത് എയര്‍വേയ്സ്)
ജിദ്ദ 31,228 രൂപ (സൗദി എയര്‍ലൈന്‍)
ദമാം 44,911 രൂപ (ഗള്‍ഫ് എയര്‍-ബഹ്റിന് വഴി)
റിയാദ് 37,405 രൂപ (എയര്‍ ഇന്ത്യ)
ദുബായ് 35,320 രൂപ (എയര്‍ ഇന്ത്യ)
അബുദാബി 41,970 രൂപ (എത്തിഹാദ്)
അബുദാബി 23,642 രൂപ (ഇന്‍ഡിഗോ)
ഷാര്‍ജ 30,963 രൂപ (എയര്‍ അറേബ്യ)
കോഴിക്കോട് വിമാനത്താവളം
ദോഹ 50,167 രൂപ (ഖത്തര്‍ എയര്‍വേയ്സ്)
ദോഹ 21,996 രൂപ (ഇന്‍ഡിഗോ)
ബഹ്റിന് 30,294 രൂപ (എയര്‍ ഇന്ത്യ എക്സ്പ്രസ്)
അബുദാബി 31,771രൂപ (എത്തിഹാദ്)
അബുദാബി 25,246 രൂപ (എയര്‍ ഇന്ത്യ എക്സ്പ്രസ്)
കുവൈത്ത് 28,704 രൂപ (എയര്‍ അറേബ്യ)
ജിദ്ദ 37,934 രൂപ (എയര്‍ അറേബ്യ)
ദമാം 35,259 രൂപ (എത്തിഹാദ്)
റിയാദ് 33,297 രൂപ (എയര്‍ അറേബ്യ)
ദുബായ് 26,329 രൂപ (എയര്‍ ഇന്ത്യ)
ഷാര്‍ജ 26,014രൂപ (എയര്‍ ഇന്ത്യ)