അബുദബി പൊലീസിന്റെ നിര്‍ദേശങ്ങള്‍ ഇനി മലയാളത്തിലും

അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ പങ്കുവെച്ച് അബുദാബി പൊലീസ്. പൊലിസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പൊലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്.

അറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും ബോധവത്കരണങ്ങളുമെല്ലാം മലയാളത്തില്‍ നല്‍കാനുള്ള തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള നൂറുകണക്കിന് അഭിപ്രായങ്ങളും ആദ്യപോസ്റ്റിന് താഴെ കാണാം. യുഎഇയിലുള്ള സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7