കൊച്ചി/ആലപ്പുഴ : ജനുവരി എട്ട്, ഒന്‍പത് തീയതികളിലെ ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളത്തോടെ അവധി നല്‍കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നു കോടതി വിമര്‍ശിച്ചു.
പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്, ആകസ്മിക അവധിയായി പരിഗണിച്ച്, ശമ്പളം നല്‍കാനുള്ള നീക്കത്തിനെതിരേ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജി. ബാലഗോപാലനാണ് അഡ്വ. സുജിത് മുഖേന പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്. ജോലി ചെയ്യാത്തവര്‍ക്കു ശമ്പളത്തിന് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്നും പൊതുഖജനാവിനു 180 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.