തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്.
515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി