നമ്മുടെ കണ്ണില്‍ ഒരു ഈച്ച കുത്താന്‍ വന്നാല്‍ നമ്മള്‍ ഓടിക്കും;അത് ആളുകളോടും ചെയ്താല്‍ മതിയെന്ന് കോടിയേരി

മലപ്പുറം: പാര്‍ട്ടി പ്രവര്‍ത്തകരെ ആരെങ്കിലും ഇങ്ങോട്ടേക്ക് ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങോട്ടേക്ക് ആരേയും ആക്രമിക്കാന്‍ പോകേണ്ടെന്നാണ് നമ്മുടെ തീരുമാനം. നമ്മുടെ കണ്ണില്‍ ഒരീച്ച കുത്താന്‍ വന്നാല്‍ നമ്മള്‍ അതിനെ ഓടിക്കും. ഇങ്ങോട്ടേക്ക് വരുന്ന ആളുകളോടും അത് ചെയ്താല്‍ മതി.

പ്രകോപനമില്ലാതെ മറ്റുപാര്‍ട്ടിക്കാരുടെ ഓഫീസുകള്‍ ആക്രമിക്കരുത്. സമാധാനം സ്ഥാപിക്കാന്‍ എല്ലായിടത്തും സിപിഎം പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നില്‍ക്കണം. അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമല്ല. ശക്തിയുള്ളൊരു പാര്‍ട്ടിക്ക് മാത്രമെ സമാധാനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.

കേരളത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കായാല്‍ അതിന്റെ നേട്ടം ഇടതുപക്ഷ സര്‍ക്കാരിനായിരിക്കുമെന്നും കോടിയേരി പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7