ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ഥാടകരുടെ എണ്ണം കുറയാനിടയാക്കി; കാണിക്കയിടരുതെന്ന ആഹ്വാനം വരുമാനം കുറച്ചു

ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തു. അതുപോലെ ശബരിമലയിലെ പണം സര്‍ക്കാരും സി.പി.എമ്മും എടുക്കുന്നുവെന്ന് പ്രചരിപ്പിച്ചത് വരുമാനം കുറയാനിടയാക്കിനെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനുള്ള സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7