ഒരു നിലപാട് എടുത്താല്‍ താന്‍ അതില്‍നിന്ന് മാറില്ല; മതിലില്‍ പങ്കെടുക്കാത്തവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച വനിതാ മതിലായിരിക്കും ഇത്. ഇന്നും പിന്നോക്കക്കാരന് അമ്പലത്തില്‍ കയറാന്‍ കഴിയുന്നില്ല. ശബരിമലയിലെ പല അവകാശങ്ങളും പിന്നാക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുകയാണ്. ഇടതുപക്ഷം പിന്നോക്കക്കാരനെ ശാന്തിക്കാരനായി നിയമിച്ചു.

കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍.എസ്.എസ് തിരിച്ചറിയുന്നില്ല. എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവര്‍.

ഒരു നിലപാട് എടുത്താല്‍ താന്‍ അതില്‍നിന്ന് മാറില്ല. നുണപ്രചാരണങ്ങള്‍ക്ക് ആശയങ്ങളെ തകര്‍ക്കാനാവില്ല. മതിലില്‍ കേരളത്തിലുടനീളം എസ്.എന്‍.ഡി.പി പങ്കാളിത്തമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7