ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍. ഓരോ ദിവസം ഒടിയനെകുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തി ഒടിയന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മലയാളസിനിമാ ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചാണ് ഒടിയന്‍ മുന്നേറുന്നത്. ചിത്രം പ്രി–ബിസിനസ്സ് കലക്ഷനില്‍ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍.റിലീസിനെത്തുന്നതിനും മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍.
ഒടിയന്‍ ടീം പുറത്തുവിട്ട കണക്കുവിവരങ്ങള്‍ താഴെ
സാറ്റലൈറ്റ് റൈറ്റ്‌സ്–21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)
ജിസിസി –2.9 കോടി
അല്ലാതെയുള്ള ഓവര്‍സീസ്–1.8 കോടി
കേരളത്തിനു പുറത്തുള്ള അവകാശം–2 കോടി
തെലുങ്ക് റൈറ്റ്‌സ്(ഡബ്ബ്)–5.2 കോടി
തമിഴ് റൈറ്റ്‌സ്(ഡബ്ബ്)–4 കോടി
ഓഡിയോ വിഡിയോ–1.8 കോടി
തിയറ്റര്‍ അഡ്വാന്‍സ്–17 കോടി
ഹിന്ദി തിയറ്റര്‍ അവകാശം(ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്‌സ് –4 കോടി
തമിഴ് സാറ്റലൈറ്റ് റൈറ്റ്‌സ്–3കോടി
തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്‌സ്–3കോടി
ഫാന്‍സ് ഷോ ഉള്‍പ്പടെ അഡ്വാന്‍സ് ബുക്കിങില്‍ നിന്നും–5 കോടി
അഡ്വാന്‍സ് ബുക്കിങ് യുഎഇ–ജിസിസി–5.5 കോടി
അഡ്വാന്‍സ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും –1 കോടി
തമിഴ് റീമേയ്ക്ക് റൈറ്റ്‌സ്–4 കോടി
തെലുങ്ക് റീമേയ്ക്ക് റൈറ്റ്‌സ്–5 കോടി
എയര്‍ടെല്‍ ബ്രാന്‍ഡിങ്–5 കോടി
കിങ്ഫിഷര്‍ ബ്രാന്‍ഡിങ്–3 കോടി
മൈജി, ഹെഡ്ജ് ബ്രാന്‍ഡിങ്–2 കോടി
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിങ്–3 കോടി
മറ്റു പരസ്യങ്ങളില്‍ നിന്നും–2 കോടി
ആകെ–101.2 കോടി
നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു.