വിജയയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു…

വിജയയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. സര്‍ക്കാരിന്റെ മികച്ച വിജയത്തിന് ശേഷം വിജയ്-അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. ഗംഭീര വിജയം നേടിയ തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ആരാണ് നായിക എന്നത് പുറത്തുവിട്ടിരുന്നില്ല.കഴിഞ്ഞ ദിവസമാണ് നായിക ആരാണെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ വിജയ്യിക്ക് നായികയായി എത്തുക.
വളരെ ശക്തമായ ഒരു നായികാവേഷമാണ് ഈ ചിത്രത്തില്‍ ഉള്ളതെന്നും, അതിന് പറ്റിയ കഴിവും സാമര്‍ത്ഥ്യവും ഉള്ള ഒരു നായികയെ ആണ് തങ്ങള്‍ ഈ ചിത്രത്തില്‍ കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് നയന്‍താരയുടെ പേര് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വില്ല് എന്ന ചിത്രത്തിന് ശേഷം നയന്‍താര വിജയ്യുടെ നായിക ആയി എത്തുന്ന ചിത്രം ആയിരിക്കും ഇത്. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് വിജയ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ്യുടെ 63-ാമത് ചിത്രമാണിത്. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ.ജി.എസ് എന്റര്‍ടടൈന്‍മെന്റ്സിന്റെ ബാനറിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. എആര്‍ റഹമാന്‍ തന്നെയായിരിക്കും വിജയ് ചിത്രത്തിനു വേണ്ടി ഇത്തവണയും സംഗീതമൊരുക്കുക. ദളപതിയുടെ മെര്‍സല്‍,സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയതും റഹമാന്‍ തന്നെയായിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. 2019 ദീപാവലിക്ക് ചിത്രം പുറത്തിറങ്ങും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7